ncc

കിളിമാനൂർ :കൊവിഡ്കാലത്ത് ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ആശ്വാസമായി കിളിമാനൂർ രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ. കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും നാട്ടുകാരിൽ നിന്നും സമാഹരിച്ച 25000 രൂപയ്ക്ക് കിളിമാനൂർ മുളയ്ക്കലത്തുകാവ് പ്രൈമറി ഹെൽത്ത് സെന്ററിലേക്കായി പി.പി.ഇ കിറ്റുകൾ, പൾസ് ഓക്സിമീറ്ററുകൾ, 600 വൈറ്റമിൻ സി സിങ്ക് ഗുളികകൾ, ഹാൻഡ് വാഷ്, സാനിറ്റൈസർ, സർജിക്കൽ മാസ്ക്കുകൾ, ഗ്ലൗസുകൾ, ലോഷനുകൾ എന്നിവ എൻ.സി.സി ഓഫീസർ വിഷ്ണു കൽപ്പടക്കൽ മുളക്കലത്തുകാവ് എഫ്.എച്ച്.സി ഡോക്ടടർ സുധീറിനു കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ്, ബ്ലോക്ക് പഞ്ചായത്തംഗം ബൻഷ ബഷീർ, വൈസ് പ്രസിഡന്റ് കെ.ഗിരിജ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജയകാന്ത്, മെമ്പർമാരായ പോങ്ങാനാട്‌ രാധാകൃഷ്ണൻ, ഗീത കുമാരി, സുമ എന്നിവർ പങ്കെടുത്തു.