berty

തിരുവനന്തപുരം: മലയാളികൾ വാക്സിനായി ഓൺലൈനിൽ പരക്കംപായുകയാണ്. www.cowin.gov.in എന്ന വെബ്സൈറ്റിൽ കയറി പേരും ആധാർ നമ്പറൊക്കെ കൊടുത്ത് രജിസ്റ്റർ ചെയ്ത് കഴിയുമ്പോഴാണ് അടുത്തെങ്ങും വാക്സിൻ ലഭ്യമല്ലെന്ന് അറിയുന്നത്. വാക്സിൻ ലഭ്യമാകുന്ന സെന്ററുകൾ അറിയാൻ രാപ്പകലില്ലാതെ കണ്ണും നട്ട് കാത്തിരിക്കേണ്ട സ്ഥിതിയിലാണ് മലയാളികൾ. എന്നാൽ, ടെലിഗ്രാം മെസേജിലൂടെ ഏത് വാക്സിൻ എവിടെ ലഭിക്കുമെന്ന് നമുക്ക് അലർട്ട് വന്നാലോ...

അങ്ങനെയൊരു സംവിധാനം കണ്ടെത്തിയ ഒറ്റപ്പാലം സ്വദേശി ബെർട്ടി തോമസിന്റെ ടെലിഗ്രാം ചാനൽ 15 ലക്ഷം സബ്സ്ക്രൈബേഴ്സ് കടന്ന് പറപറക്കുകയാണ്. തനിക്ക് വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാനായി വികസിപ്പിച്ച കംപ്യൂട്ടർ പ്രോഗ്രാമാണ് പൊതുജനങ്ങൾക്ക് കൂടി ഉപകാരപ്രദമാകുന്ന രീതിയിലേക്ക് ബെർട്ടി മാറ്റിയത്. സമീപത്തെവിടെയെങ്കിലും സ്ലോട്ടുകൾ ഓപ്പൺ ആയാൽ ആ വിവരം ഉടനെ ടെലിഗ്രാമിലൂടെ അറിയിക്കാനും ബെർട്ടി സംവിധാനം ഒരുക്കി.

രാജ്യത്തെ ഏത് ജില്ലയിലെയും താമസക്കാരന് ഇതുവഴി തന്റെ സമീപപ്രദേശത്ത് വാക്സിൻ എത്തിയാൽ ആ വിവരം അറിയാൻ കഴിയും. ഇതുവരെ 15 ലക്ഷത്തിനു മുകളിൽ ആളുകൾ ഈ ടെലിഗ്രാം ശൃംഘലയുടെ ഭാഗമായിക്കഴിഞ്ഞു. രാജ്യത്തെ വിവിധ ജില്ലകളുടെ പേരിൽ 274 ടെലിഗ്രാം ചാനലുകളും ഇതുവരെ ക്രിയേറ്റായിട്ടുണ്ട്. ഇംഗ്ലണ്ടിലെ വൻകിട ബാങ്കായ ബാർക്ലേസിന്റെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് കൂടിയാണ് ബെർട്ടി. ലാഭേച്ഛയില്ലാതെ സന്നദ്ധ പ്രവർത്തനമെന്നോണമാണ് ബെർട്ടി എല്ലാവർക്കുമായി പുതിയ വഴി തുറന്നിട്ടത്. 18 - 45 വയസുവരെയുള്ളവർക്ക് under45.in എന്ന വെബ്സൈറ്റ് വഴി സംസ്ഥാനം, ജില്ല എന്നിവ രേഖപ്പെടുത്തി ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം. എല്ലാ പ്രായക്കാർക്കുമുള്ള സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് ബെർട്ടി.

fb

സ്ലോട്ട് കണ്ടെത്തിയത്

18 - 45 വയസുകാർക്ക് വാക്സിൻ രജിസ്ട്രേഷൻ തുടങ്ങിയ ഏപ്രിൽ 28ന് വൈകിട്ട് തന്നെ ബെർട്ടിയും സ്ലോട്ട് തേടൽ ആരംഭിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇടയ്ക്കിടെ നോക്കിയില്ലെങ്കിൽ ഒരു കാര്യവുമില്ലാത്ത അവസ്ഥ. ഓരോ തവണയും ലോഗിൻ ചെയ്യണം, ഒ.ടി.പി നൽകണം. ഒടുവിൽ സ്ലോട്ടുകൾ വരുമ്പോൾ ലോഗിൻ ചെയ്യാതെ തന്നെ അറിയാനായി ഒരു സ്ക്രിപ്റ്റ് വികസിപ്പിച്ചു. അങ്ങനെ എളുപ്പത്തിൽ ചെന്നൈയിൽ സ്ലോട്ട് കണ്ടെത്താനും ബുക്ക് ചെയ്യാനുമായി. ഇതുവഴി ബെർട്ടി തന്നെ പ്രോഗ്രാമിന്റെ ആദ്യ ഗുണഭോക്താവായി. തുടർന്ന് ഫേസ്ബുക്കിൽ ഏപ്രിൽ 29ന് വാക്സിൻ സ്ലോട്ട് കണ്ടെത്താൻ സഹായിക്കാമെന്ന കുറിപ്പോടെ വെബ് ലിങ്ക് പോസ്റ്റ് ചെയ്തു. കോവിൻ പോർട്ടലിലെ ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ് (എ.പി.ഐ) ഉപയോഗിച്ചായിരുന്നു പ്രവർത്തനം.

സംസ്ഥാനവും ജില്ലയും നൽകിയാൽ ലോഗിൻ ചെയ്യാതെ തന്നെ സ്ലോട്ടുകൾ അറിയാനുള്ള സംവിധാനമായിരുന്നു ആദ്യഘട്ടം (ഈ സേവനം ഒരാഴ്ചയ്ക്കു ശേഷം കോവിൻ പോർട്ടലിൽ വന്നു). പലരും ഇതുപയോഗിച്ചാണ് രാജ്യം മുഴുവൻ വാക്സിനായി തിരച്ചിൽ നടത്തിയത്.

ടെലിഗ്രാമിൽ വേഗത്തിൽ

രണ്ടാം ഘട്ടമായി ഓരോ വാക്സിൻ കേന്ദ്രത്തിലും എപ്പോഴൊക്കെ സ്ലോട്ടുകൾ ഓപ്പൺ ആയെന്ന ഹിസ്റ്ററി വിവരം ലഭ്യമാക്കുന്ന സംവിധാനവും തുടങ്ങി. ഇതുവഴി ഓരോ സ്ഥലങ്ങളിലെയും ലഭ്യത അറിയാനും അതനുസരിച്ചുള്ള ബുക്കിംഗും എളുപ്പമാക്കി.

ജില്ലകളുടെ ടെലിഗ്രാം ചാനലുകളിലൂടെ അണ്ടർ 45 വെബ്സൈറ്റിന്റെ സഹായമില്ലാതെ തന്നെ വാക്സിൻ ലഭ്യമായ ഹോസ്പിറ്റൽ, പിൻകോഡ്, എത്ര സ്ലോട്ട് ലഭ്യമാണ് തുടങ്ങിയ വിവരങ്ങൾ സബ്സ്ക്രൈബ് ചെയ്ത ടെലിഗ്രാം ചാനലുകൾ വഴി നോട്ടിഫിക്കേഷൻ മെസേജായി എത്തും. സന്ദേശത്തിനൊപ്പം സ്വന്തമായി വാക്സിൻ രജിസ്ട്രേഷൻ ചെയ്യാനുള്ള ലിങ്കും ലഭ്യമാക്കിയിട്ടുണ്ട്. ഇതുവഴി അപ്പോൾ തന്നെ വാക്സിൻ ബുക്ക് ചെയ്യാവുന്നതാണ്.

STEP 1 : under45.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക

step-2

step-3

step-4