p

കടയ്ക്കാവൂർ: കടലാക്രമണം രൂക്ഷമായ അഞ്ചുതെങ്ങ്, പൂത്തുറ, താഴംപള്ളി, മുതലപ്പൊഴി, പെരുമാതുറ പ്രദേശങ്ങൾ കേന്ദ്രമന്ത്രി വി. മുരളീധരൻ സന്ദർശിച്ചു. രാവിലെ 9 മണിയോടെ അഞ്ചുതെങ്ങ് മാമ്പള്ളിയിലെത്തിയ കേന്ദ്രമന്ത്രിയെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബി.ജെ.പി പ്രവർത്തകരും ഫെറോനാ വികാരികളും മത്സ്യത്തൊഴിലാളികളും ചേർന്ന് സ്വീകരിച്ചു.

തകർന്ന വീടുകളും റോഡുകളും, അഞ്ചുതെങ്ങ് ഗവ. ബി.ബി.എൽ.പി.എസിലെ ദുരിതാശ്വാസ ക്യാംപും മന്ത്രി സന്ദർശിച്ചു. മുതലപ്പൊഴി തുറമുഖ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാനുളള നടപടികൾ കൈക്കൊള്ളുമെന്നും, വീട് നഷ്ടപ്പെട്ടവർക്ക് എത്രയും വേഗം വീട് നൽകാനുള്ള നടപടി കേന്ദ്ര സംസ്ഥാന സർക്കാരുമായി ആലോചിച്ച് പൂർത്തിയാക്കുമെന്നും വി. മുരളീധരൻ അറിയിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, മഹിളാ മോർച്ചാ നേതാവ് ആശാനാഥ്, മണ്ഡലം പ്രസിഡന്റ് ഹരി.ജി. ശാർക്കര, ഉദയസിംഹൻ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.