raji

മുടപുരം: ആറ്റിങ്ങലിലെ നിയുക്ത എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട ഒ.എസ്. അംബിക ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ഇടയ്ക്കോട് ഡിവിഷൻ അംഗത്വ സ്ഥാനവും ഇതോടൊപ്പം രാജിവച്ചു. ബി.ഡി.ഒയ്ക്ക് മുൻപാകെ രാജിക്കത്ത് സമർപ്പിച്ചു. ഒ.എസ്. അംബികയുടെ രാജിക്കത്ത് സ്വീകരിച്ചതായി ബി.ഡി.ഒ എൽ. ലെനിൻ അറിയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ്. ഫിറോസ് ലാൽ, ജോയിന്റ് ബി.ഡി.ഒ രാജീവ് എസ്.ആർ, ആർ.കെ. ബാബു എന്നിവർ ഒപ്പമുണ്ടായിരുന്നു. ആറ്റിങ്ങൽ നിയമസഭാമണ്ഡലത്തിൽ നിന്നും 31,648 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഒ.എസ്. അംബിക വിജയിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടയ്ക്കോട് ഡിവിഷനിൽ നിന്നും 1568 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ഒ.എസ്. അംബിക ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.