തിരുവനന്തപുരം:ലോക്ക് ഡൗൺ കാലത്ത് ആർ.സി.സിയിലെത്താൻ കഴിയാത്ത രോഗികൾക്ക് ചികിത്സ മുടങ്ങാതിരിക്കാൻ ആർ.സി.സി,​ ഫയർ ഫോഴ്സിന്റെ സഹായത്തോടെ രോഗികളുടെ വീടുകളിൽ മരുന്നെത്തിക്കുന്ന പദ്ധതി ആരംഭിക്കുന്നു. സഹായം ആവശ്യമായ രോഗികൾ സ്വന്തം ജില്ലയിലെ ഫയർ ഫോഴ്സ് ഓഫീസുമായി ബന്ധപ്പെടണം. ക്ഷേമ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നവർ മരുന്നുകൾക്ക് പണം അടയ്‌ക്കേണ്ടതില്ല. മറ്റുള്ളവർ മരുന്നിന്റെ വില ആർ.സി.സി അക്കൗണ്ടിലേക്ക് അടച്ചതിന്റെ രസീത് ഇതിനായുള്ള പ്രത്യേക വാട്സാപ്പ് നമ്പറിലേക്ക് അയച്ചാൽ മതി. അക്കൗണ്ടിന്റെ വിശദ വിവരങ്ങളും വാട്സാപ്പ് നമ്പറും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ രോഗികൾക്ക് നൽകും. ആശുപത്രിയിലെത്താൻ സാധിക്കാത്ത രോഗികൾക്ക് ആശ്വാസമേകുന്നതാണ് സേവനം.