തിരുവനന്തപുരം: ലോക്ക്ഡൗണിനിടെ ആരോഗ്യപ്രവർത്തർക്കായി കെ.എസ്.ആർ.ടി.സി നടത്തുന്ന സ്‌പെഷ്യൽ സർവീസുകളിൽ ഇനി മുതൽ മറ്റ് അവശ്യ വിഭാഗങ്ങളിൽ ഉള്ളവർക്ക് കൂടി യാത്രചെയ്യാം.
ആരോഗ്യപ്രവർത്തകർക്ക് പുറമെ, പൊലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ്, കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ജീവനക്കാർ, ഉൾപ്പെടെയുള്ള അവശ്യ വിഭാഗങ്ങളിലായി പ്രഖ്യാപിച്ചിട്ടുള്ള മുഴുവൻ ജീവനക്കാർക്കും കൂടാതെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുള്ള വോളണ്ടിയർമാർക്കും സ്‌പെഷ്യൽ സർവീസ് ബസുകളിൽ യാത്ര ചെയ്യാനാകും.