തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴയ്ക്കും കടലാക്രമണത്തിനും കാരണമായ ടൗക്‌തേ ചുഴലിക്ക് പിന്നാലെ യാസ് ചുഴലിക്കാറ്റും വരുന്നു. യാസിന് വഴിയൊരുക്കി ബംഗാൾ ഉൾക്കടലിൽ ആൻഡമാനിനടുത്ത് ന്യൂനമർദ്ദം രൂപപ്പെട്ടു. 22ന് വടക്കോട്ട് നീങ്ങും. 26ന് മുമ്പ് ഒഡിഷയിൽ വീശിയടിക്കും. സഞ്ചാരപഥത്തിൽ കേരളമില്ല. എന്നാൽ, കേരളത്തിന്റെ തെക്കൻ ഭാഗങ്ങളിൽ കൊടുംമഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ട്. തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിലും ശക്തമായ മഴയും കാറ്റുമുണ്ടാകാം.
യാസിന്റെ സാന്നിദ്ധ്യം ഉപഗ്രഹങ്ങളാണ് കണ്ടെത്തിയത്. കാലാവസ്ഥാകേന്ദ്രം ഇതിന്റെ പുരോഗതി നിരീക്ഷിച്ചുവരികയാണ്. ഒമാനാണ് കാറ്റിന് പേരിട്ടത്. അശുഭകരം, വിഷാദാത്മകം എന്നൊക്കെയാണ് ഇൗ ഉറുദു വാക്കിന്റെ അർത്ഥം.