കോവളം:ജനാധിപത്യ കർഷകസമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.ആർ.ഗൗരിഅമ്മ അനുസ്മരണ സമ്മേളനം നടന്നു. ജെ.എസ്.എസ് ജനറൽ സെക്രട്ടറി ഡോ.പി.സി.ബീനകുമാരി ഉദ്ഘാടനം ചെയ്തു. ഓൺലൈനായി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സമിതി പ്രസിഡന്റ് നെടുമം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് സംഗീത് ചക്രപാണി,വൈസ് പ്രസിഡന്റ് പ്രാക്കുളം മോഹൻ,സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വ. പാറശാല അജിത്ത്,അഡ്വ.ബാനർജി രാമദാസ് കതിരൂർ,ആലപ്പുഴ ജില്ലാ സെക്രട്ടറി ശിവാനന്ദൻ സ്വാഗതവും സമിതി സെക്രട്ടറി കെ.എം.സുരേഷ് ബാബു നന്ദിയും പറഞ്ഞു.