domicillary

പാറശാല: പാറശാല ഗ്രാമ പഞ്ചായത്ത് ഇഞ്ചിവിള നെടുങ്ങോട് യഹോവ നിസ്സി എ.ജി.ചർച്ചുമായി സഹകരിച്ച് സജ്ജമാക്കിയ 200 കിടക്കകളോട് കൂടിയ ഡൊമിസിലറി കൊവിഡ് കെയർ സെന്റർ നിയുക്ത എം.എൽ.എ സി.കെ. ഹരീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ. മഞ്ചുസ്മിത, സഭാദ്ധ്യഷൻ എൻ. പീറ്റർ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. ബെൻഡാർവിൻ, ജില്ലാ പഞ്ചായത്ത് അംഗം വി.ആർ. സലൂജ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ബിജു, അംഗങ്ങളായ ജി. ശ്രീധരൻ, വീണ, അനിതാറാണി, വിനിതസന്തോഷ്, സിന്ധു, പഞ്ചായത്ത് സെക്രട്ടറി ഹരി, പാറശാല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഉണ്ണിക്കൃഷ്ണൻ, ഡോ. ലിജിമോൾ, എം.എസ്. സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. കൊവിഡ്-19 രണ്ടാം തരംഗത്തിന്റെ ഭാഗമായി പഞ്ചായത്തിൽ രോഗികളുടെ എണ്ണം അനുദിനം കൂടി വരുന്ന സാഹചര്യത്തിൽ ആണ് ടെസ്റ്റ് നടത്തി പോസിറ്റീവ് ആവുന്നതും രോഗലക്ഷണം ഇല്ലാത്തതുമായ ആളുകളെ മാറ്റി പാർപ്പിക്കുന്നതിലേക്കായി പ്രത്യേക സംവിധാനം ഒരുക്കിയത്.