തിരുവനന്തപുരം: മന്ത്രിസഭ സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട് ഇന്ന് നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ഉച്ചക്ക് 12 മുതൽ വൈകിട്ട് 6വരെ രാജ്ഭവൻ, വെള്ളയമ്പലം, മ്യൂസിയം, പാളയം, വി.ജെ.ടി, സ്പെൻസർ, സ്റ്റാച്യു, പ്രസ് ക്ലബ്, വൈ.എം.സി.എ, (സെൻട്രൽ സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡ്), ആസാദ് ഗേറ്റ്, പുളിമൂട് വരെയുള്ള റോഡുകളിൽ ഗതാഗത നിയന്ത്രണവും പാർക്കിംഗ് നിയന്ത്രണവും ഉണ്ടാകും. പ്രവേശന പാസുള്ളവരെ മാത്രമേ ചടങ്ങിന് കടത്തി വിടൂ. പരിശോധനയ്ക്കായി ക്രമീകരിച്ചിട്ടുള്ള ബ്ലോക്കിംഗ് പോയിന്റുകളായ മെയിൻ ഗേറ്റ്, ജേക്കബ്സ്, ഊറ്റുകുഴി, ഗവ. പ്രസ് ജംഗ്ഷൻ, ആസാദ് ഗേറ്റ്, വാൻറോസ് എന്നിവിടങ്ങളിലൂടെ ഉച്ചക്ക് 12 മുതൽ സെൻട്രൽ സ്റ്റേഡിയം ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടും. സെക്രട്ടേറിയറ്റ് മെയിൻ ഗേറ്റ്ഗേറ്റ് (4), പ്രസ്ക്ലബ് വൈ.എം.സി.എ–ആസാദ് ഗേറ്റ് വരെയുള്ള സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡ് വൺവേ ആയും ക്രമീകരിച്ചു. ജനറൽ ഹോസ്പിറ്റൽ, ആശാൻ സ്ക്വയർ റോഡ്, പാളയം, വി.ജെ.ടി, സ്പെൻസർ, സ്റ്റാച്യു, പ്രസ്ക്ലബ്, വൈ.എം.സി.എ, ആസാദ് ഗേറ്റ് (സെൻട്രൽ സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡ്) എന്നവിടങ്ങളിലും വാഹനങ്ങൾക്ക് പാർക്കിംഗ് നിയന്ത്രണം ഉണ്ടാകും.
പാർക്കിംഗ് സ്ഥലങ്ങൾ
വാഹനങ്ങൾ ഒരുമിച്ച് ഇറങ്ങരുത്
പാർക്കിംഗ് സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ ഡ്രൈവർമാർ ഉണ്ടായിരിക്കണം.
സത്യപ്രതിജ്ഞ കഴിഞ്ഞ് ഒരുമിച്ച് വാഹനങ്ങൾ പുറത്തേക്ക് വരാൻ പാടില്ല.
പാർക്കിംഗ് സ്ഥലത്തു നിന്ന് പാർക്കിംഗ് പാസിൽ പറഞ്ഞിട്ടുള്ള ക്രമ നമ്പർ പ്രകാരം പൊലീസിന്റെ അറിയിപ്പ്
ലഭിക്കുന്ന മുറയ്ക്ക് മാത്രമേ വാഹനങ്ങൾ ബോർഡിംഗ് പോയിന്റിലെത്തി ആളുകളെ കയറ്റി പോകാൻ പാടുള്ളൂ.
ഒരു സമയത്ത് മൂന്ന് വാഹനങ്ങളിൽ കൂടുതൽ പാർക്കിംഗ് സ്ഥലത്തുനിന്ന് ബോർഡിംഗ് പോയിന്റിലേക്ക് വരരുത്.
ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികൾക്ക് ഫോൺ: 0471255873, 04712558732