തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് എല്ലാ വാർഡുകളിലും ഓക്‌സി മീറ്ററുകൾ വിതരണം ചെയ്‌തു. 1299 വാർഡുകളിലും 4 എണ്ണം വീതമാണ് വിതരണം ചെയ്‌തത്. നിയോജക മണ്ഡലങ്ങളിൽ നടന്ന വിതരണം നിയുക്ത എം.എൽ.എമാർ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷന്മാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.