കോവളം: ശക്തമായ കടൽക്ഷോഭത്തിൽ വീടുകൾ നഷ്ടപ്പെട്ട് വാഴമുട്ടം ഗവ. ഹൈസ്‌കൂളിൽ കഴിയുന്ന 20ലധികം കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ ആവശ്യപ്പെട്ടു.
പനത്തുറ തീരപ്രദേശവും വാഴമുട്ടത്തെ ദുരിതാശ്വാസ ക്യാമ്പും ഇന്നലെ വൈകിട്ട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പനത്തുറയിൽ പുലിമുട്ട് നിർമ്മിക്കുക, വീട് നഷ്ടപ്പെട്ടവർക്ക് താമസസൗകര്യം ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വാർഡ് കൗൺസിലർ നെടുമം മോഹനന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ മന്ത്രിക്ക് നിവേദനം നൽകി.