തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വൈറസ് വഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതിൽ 3 എണ്ണം വളരെ കൂടുതലായി വ്യാപിച്ചിട്ടുണ്ട്.
കേന്ദ്രം നൽകിയ കൊവിഡ് വാക്സിൻ തീർന്നു. ഇക്കാര്യം ഇന്ന് രാവിലെ പ്രധാനമന്ത്രി വിളിക്കുന്ന യോഗത്തിൽ ചീഫ് സെക്രട്ടറി അറിയിക്കും.
ബ്ലാക്ക് ഫംഗസ്
പകർച്ചവ്യാധിയല്ല
മലപ്പുറം ജില്ലയിൽ 15 പേരിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ബ്ലാക്ക് ഫംഗസ് രോഗബാധ പകർച്ചവ്യാധിയല്ലെന്നും, ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മ്യൂകർമൈസറ്റിസ് എന്ന പൂപ്പലുകളിൽ നിന്നാണ് ഈ രോഗബാധയുണ്ടാകുന്നത്. വീടുകൾക്ക് അകത്തും പുറത്തുമായി പൊതുവേ കാണുന്ന പൂപ്പലാണിത്. ശക്തമായ തലവേദന, കണ്ണുകൾക്കു ചുറ്റും ശക്തമായ വേദന, കാഴ്ച മങ്ങുക, മൂക്കിൽ നിന്നും കറുപ്പ് നിറത്തിലുള്ള ദ്രവം പുറത്തു വരുക എന്നതാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. വളരെ അപൂർവമായേ ഈ രോഗം ഉണ്ടാകാറുള്ളൂ .ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല . രോഗബാധിതർക്ക് ചികിത്സയും സഹായവും നൽകാൻ ഭയപ്പെടേണ്ടതില്ല..
പ്രമേഹമുള്ളവരും,. കൊവിഡ് ബാധിച്ച പ്രമേഹ രോഗികളും പ്രത്യേക ശ്രദ്ധ പുലർത്തണം. നിർദ്ദേശങ്ങൾക്കായി ഇ സഞ്ജീവനി വഴി ഡോക്ടർമാരുമായി ബന്ധപ്പെടാം.
. സ്റ്റിറോയ്ഡുകളോ, പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകളോ ഉപയോഗിക്കുമ്പോൾ രോഗം ഗുരുതരമായി പിടിപെടാം. മഹാരാഷ്ട്രയിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ കേരളം ജാഗ്രത ആരംഭിച്ചതാണ്. കോവിഡ് രോഗികളുടെ ചികിത്സയിൽ രക്തത്തിലെ ഗ്ലൂക്കോസ് നില കൃത്യമായി നിലനിർത്തുന്നതിനാവശ്യമായ മാനദണ്ഡങ്ങൾ ചികിത്സാ പ്രോട്ടോക്കോളിൽ ഉൾപ്പെടുത്തിയ ആദ്യത്തെ സംസ്ഥാനമാണ് കേരളം.