water-charge

തിരുവനന്തപുരം: വെള്ളക്കരം മൊബൈൽ ഫോൺ വഴി അടയ്ക്കാൻ വാട്ടർ അതാേറിട്ടി സൗകര്യമൊരുക്കി. ഇതിനായി ഉപഭോക്താക്കളുടെ കൺസ്യൂമർ നമ്പർ മൊബൈൽ നമ്പരുമായി ലിങ്ക് ചെയ്യണം. അതോറിട്ടിയുടെ ഇ-പേമെന്റ് വെബ്‌സൈറ്റായ https|epay.kwa.kerala.gov.in ൽ ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് സ്വയം മൊബൈൽ നമ്പരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ബിൽ വിവരങ്ങൾ എസ്.എം.എസായി ലഭിക്കും.