തിരുവനന്തപുരം:പ്ലാന്റേഷൻ കോർപ്പറേഷന്റെ കീഴിലുള്ള തോട്ടങ്ങളിലും മൂന്നാർ കണ്ണൻ ദേവൻ കമ്പനിയിലെ രാജമല എസ്റ്റേറ്റിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി തൊഴിൽ വകുപ്പ്.
പ്ലാന്റേഷൻ കോർപറേഷന്റെ എറണാകുളം, തൃശ്ശൂർ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന പ്ലാന്റേഷൻ കോർപ്പഷേന്റെ കീഴിലുള്ള ഓയിൽപാം, കല്ലാല, ആതിരപ്പള്ളി എസ്റ്റേറ്റുകൾ എന്നിവിടങ്ങളിൽ കൊവിഡ് മാസ് ടെസ്റ്റ് നടത്തി.
ഓയിൽപാം പ്ലാന്റേഷനിൽ നിലവിലുള്ള 70 തൊഴിലാളികളെ പരിശോധിച്ചപ്പോൾ അഞ്ചും പേരും,കല്ലാല എസ്റ്റേറ്റിൽ 386 തൊഴിലാളികളിൽ പരിശോധിച്ചപ്പോൾ ഏഴും പേർ ആതിരപ്പള്ളി എസ്റ്റേറ്റിൽ 420 തൊഴിലാളികളിൽ ഏഴു പേർ എന്നിങ്ങനെ സ്ഥിരീകരിച്ചു.
പോസിറ്റീവായവരെ ഡോമിസിലിയറി കെയർ സെന്ററുകളിലേക്ക് മാറ്റി. ഇവിടങ്ങളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കുമെന്നും തൊഴിൽ വകുപ്പ് അറിയിച്ചു.

തോട്ടം മേഖലയിൽ മാസ് വാകിനേഷന് നടപടികൾ സ്വീകരിക്കുമെന്ന് ലേബർ കമ്മിഷണർ ഡോ.എസ്.ചിത്ര അറിയിച്ചു . കേരളത്തിലെ തോട്ടം ഉടമകളും പൊതുമേഖലാ തോട്ടം പ്രതിനിധികളും ഉൾപ്പെട്ട ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്മിഷണർ.തോട്ടം തൊഴിലാളികൾക്ക് സൗജന്യ മാസ് വാക്സിനേഷൻ നൽകണമെന്നതാണ് സർക്കാർ നയമെന്നും തോട്ടം മേഖലയിൽ എല്ലാവർക്കും വാകിനേഷൻ ഉറപ്പാക്കണമെന്നും ലേബർ കമ്മിഷണർ പറഞ്ഞു.