kk

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ രാജ്യസഭാ എം.പിയുമായ കെ.കെ. രാഗേഷിനെ നിയമിക്കും. സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ആർ. മോഹനാണ് നിലവിലെ പ്രൈവറ്റ് സെക്രട്ടറി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പുത്തലത്ത് ദിനേശൻ തുടരും.