തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിൽ സിറ്റി പട്ടം ട്രാഫിക്ക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ 22.40 ലക്ഷം രൂപ സംഭാവന നൽകി. സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ഒരു മാസത്തെ ശമ്പളത്തിന്റെ ഒരു ഗ‌ഡു മുതൽ മുഴുവൻ ഗ‌ഡു വരെയുള്ള തുകയാണ് സമാഹരിച്ച് സംഭാവനയായി നൽകിയത്. കൊവിഡ് മഹാമാരി കാലത്ത് മുന്നണി പോരാളികളായി പ്രഖ്യാപിച്ച് പൊലീസിന് സൗജന്യ വാക്‌സിൻ നൽകിയതും വാക്സിൻ സൗജന്യമായി നൽകാനുള്ള സർക്കാരിന്റെ സാമ്പത്തിക ബാദ്ധ്യത കണക്കിലെടുത്തുമാണ് വാക്സിൻ ചലഞ്ചിൽ പങ്കാളികളായെന്നും തിരുവനന്തപുരം സിറ്റി പട്ടം ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.