വെഞ്ഞാറമൂട്: നിയുക്ത മന്ത്രി ജി.ആർ. അനിൽ വെമ്പായം വേറ്റിനാട് ഗാന്ധി സ്മാരക മണ്ഡപത്തിലുള്ള ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. സത്യ പ്രതിജ്ഞയ്ക്ക് മുമ്പ് മണ്ഡലത്തിലെത്തി എൽ.ഡി.എഫ് പ്രവർത്തകരെ കാണാനെത്തിയ അദ്ദേഹം വേറ്റിനാട് മണ്ഡപത്തിലെത്തി രാഷ്ട്ര പിതാവിന്റെ സ്മാരകത്തിൽ പുഷാപർച്ചനയും നടത്തി. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് സോമശേഖരൻ നായരും സെക്രട്ടറി. അഡ്വ. ഉണ്ണിക്കൃഷ്ണനും ചേർന്ന് നിയുക്ത മന്ത്രിയെ സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ശ്രീകാന്ത്, വെമ്പായം പഞ്ചായത്ത് വൈസ് പ്രഡിഡന്റ് ജഗന്നാഥൻ, പ്രാദേശിക എൽ.ഡി.എഫ് നേതാക്കൾ എന്നിവർ പങ്കെടുത്തു.