പെരുമ്പാവൂർ: കൊവിഡ് വ്യാപനം അതിരൂക്ഷമായ ഘട്ടത്തിൽ നിർദ്ധന രോഗികൾക്ക് ആശ്വാസമേകാൻ സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ഇന്ന് മുതൽ തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ പ്രവർത്തനം ആരംഭിക്കും. കോതമംഗലം പീസ് വാലിയുടെ നേതൃത്വത്തിൽ മരവ്യവസായികളുടെ സൗഹൃദ കൂട്ടായ്മയായ സോപ്മ ക്ലബ്ബ്, തണ്ടേക്കാട് മുസ്ലിം ജമാഅത്ത് എന്നിവയുടെ സഹകരണത്തോടെ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്, വെങ്ങോല ഗ്രാമപഞ്ചായത്ത് എന്നിവരുടെ മേൽനോട്ടത്തിലാണ് ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിക്കുന്നത്.
50 ഓക്‌സിജൻ ബെഡ്, രണ്ട് വെന്റിലേറ്റർ, അഞ്ച് സെമി വെന്റിലേറ്റർ, ഡിഫിബ്രില്ലേറ്റർ, എക്‌സ്-റേ, ഇ.സി.ജി, ലാബ് എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്. നൂറോളം സേവന സന്നദ്ധരായ വോളന്റിയർമാർ സെന്ററിൽ പ്രവർത്തിക്കും.
ഒന്നേകാൽ കോടി രൂപ ചിലവിലാണ് സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്.