lock-down

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വികസന അതോറിട്ടികളുടെയും കെട്ടിടങ്ങളിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ലോക്ക്‌ഡൗൺ മൂലം അടയ്ക്കേണ്ടിവന്നവർക്ക് വാടക ഇളവ് നൽകും. നിബന്ധനകൾക്ക് വിധേയമായി ഇളവ് അനുവദിക്കാൻ സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്കും അതോറിട്ടികൾക്കും അധികാരം നൽകി.