ന്യൂഡൽഹി: കൊവിഡ് ബാധ ഗുരുതരമായവർക്ക് നൽകുന്ന റെംഡിസിവിർ മരുന്നിന്റെ ഉത്പാദനം പത്തിരട്ടി വർദ്ധിപ്പിച്ചു. 20 മരുന്ന് ഉത്പാദന പ്ലാന്റുകളുണ്ടായിരുന്നത് 60 ആയി ഉയർത്തി. ഏപ്രിൽ 21ന് 10ലക്ഷം വയൽസ് ആയിരുന്നു പ്രതിമാസ ഉത്പാനമെങ്കിൽ ഇന്നത്തോടെ അത് ഒരു കോടി ആയി ഉയരും. കൊവിഡ് രോഗികൾക്ക് നൽകുന്ന മറ്ര് മരുന്നുകളിലൊന്നായ ടോസിൽ ലുമാബ് ഇൻജക്ഷന്റെ ലഭ്യത ഇറക്കുമതിയിലൂടെ 20 ഇരട്ടിയും വർദ്ധിപ്പിച്ചു. ഡെക്സാമിത്തസോൺ 0.5എം.ജി ടാബ്‌ലറ്റ് എട്ടിരട്ടിയും ഉത്പാദനം വർദ്ധിപ്പിച്ചു. ഡെക്സാമിത്തസോൺ ഇൻജക്ഷൻ രണ്ടിരട്ടിയണ് ഉത്പാദനം വർദ്ധിപ്പിച്ചത്.
മറ്റുള്ളവയുടെ ഉത്പാദനം വർദ്ധിപ്പിച്ചതിങ്ങനെ
ഇനോക്സാപാറിൻ ഇൻജക്ഷൻ ഉത്പാദനം ഒരു മാസം കൊണ്ട് നാല് ഇരട്ടിയായി
മീഥൈൽ പ്രെഡ്നിസോളിൻ ഇൻജക്ഷൻ ഉത്പാദനം മൂന്നിരട്ടിയായി.
ഐവർമെക്ടിൻ 12 എം.ജി ടാബ്‌ലറ്ര് ഉത്പാദനം ഏപ്രിലിലെ 150ലക്ഷത്തിൽ നിന്ന് മേയിൽ 770 ലക്ഷം ആയി ഉയർത്തി. ഫേവിർപിരാവിറിന്റെ ഉത്പാദനം 1644 ലക്ഷമായി.
ആംഫോ ടെറസിൻ ബി.ഇൻജക്ഷന്റെ ലഭ്യത 6.80ലക്ഷമായി ഉയർത്തി. ഇതിനായി 3 ലക്ഷം വയൽസ് ഇറക്കുമതി ചെയ്തു.