തിരുവനന്തപുരം : വിവിധ ലാ കോളേജുകളിൽ അദ്ധ്യാപകനും കെ.ജി. ഒ.എ മുൻ സംസ്ഥാന സെക്രട്ടറിയും ഗ്രന്ഥകാരനുമായ ഡോ. സുഹൃദ് കുമാർ (58) നിര്യാതനായി. കൊവിഡ് മൂലമാണ് മരണം. വട്ടിയൂർക്കാവ് പടയണി റോഡ് പി.ആർ.എ 136 എ സൗഹൃദത്തിലായിരുന്നു താമസം.
തിരുവല്ല പെരുമലയിൽ തോപ്പിൽ വീട്ടിൽ കെ. അപ്പുക്കുട്ടനാദിശരുടെയും ജി. ഭാർഗവി അമ്മയുടെയും മകനാണ്. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം ഗവ. ലാ കോളേജുകളിലെ അദ്ധ്യാപകനായിരുന്നു. ഭാര്യ: ഡോ. കെ.ടി. ശ്രീലതകുമാരി. കെ.ജി.ഒ.എ മുൻ സംസ്ഥാന പ്രസിഡന്റാണ്. നിലവിൽ സ്റ്റേറ്റ് ന്യൂട്രിഷൻ ഒാഫീസറാണ്. മക്കൾ: അശ്വിനി, അനന്യ.