tg

വർക്കല: വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ടം എന്ന നിലയിൽ മണമ്പൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് 24 മണിക്കൂർ പ്രവർത്തിക്കുന്ന 2 ആംബുലൻസുകൾ ഏർപ്പെടുത്തിയതായി വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സ്മിതാ സുന്ദരേശൻ അറിയിച്ചു. ആംബുലൻസിന്റെ ഫ്ലാഗ് ഒഫ് വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സ്മിത സുന്ദരേശൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻ രാജ്, മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. നഹാസ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അരുൺ രാജ്, മണമ്പൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അനിൽ കുമാർ, എച്ച്.സി. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. അവശ്യ ഘട്ടത്തിൽ ബന്ധപ്പെടേണ്ട നമ്പറുകൾ ചുവടെ: അഡ്വ സ്മിത സുന്ദരേശൻ (പ്രസിഡന്റ്) -9895201566,ലെനിൻ രാജ് (വൈസ് പ്രസിഡന്റ്)- 9526833293, അരുൺ രാജ് ( ബി ഡി ഒ, വർക്കല ബ്ലോക്ക് പഞ്ചായത്ത്)- 8281418291,ഡോ: അനിൽ കുമാർ (മെഡിക്കൽ ഓഫീസർ, സി എച്ച് സി മണമ്പൂർ)- 9447092205,ശ്രീകുമാർ ( എച്ച് സി, സി എച്ച് സി, മണമ്പൂർ)-9846496367