ktda

കാട്ടാക്കട: ആദ്യകൊവിഡ് മഹാമാരി ലോക്ഡൗൺ മുതൽ ഒരുകൂട്ടം യുവാക്കൾ പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻ നിരയിലുണ്ട്. കൊവിഡ് രോഗികൾക്ക് ഭക്ഷണവും മരുന്നും എത്തിക്കാൻ നഗരത്തിലെ 10 വോളന്റിയർമാരിൽ ഒരാളായ പൂവച്ചൽ പഞ്ചായത്തിലെ മനോജ് ശാലോമിന്റെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ. കൊവിഡിന്റെ രണ്ടാംവരവിലും മുകളിൽ മനോജും കൂട്ടരും മുന്നിൽ തന്നെ ഉണ്ട്‌. എന്തിനാണ് ഇത്രയും റിസ്ക്കെടുക്കുന്നതെന്ന് ചോദിച്ചാൽ ലഭിക്കുന്ന മറുപടി ഇതാണ് ,​ അവരും മനുഷ്യരല്ലേ, അവർക്ക് നമ്മളല്ലാതെ മറ്റാരാണുള്ളത്‌.

പൂവച്ചൽ കാട്ടാക്കട പഞ്ചായത്തുകളിൽ ആയിരത്തിലേറെ വീടുകൾ ഓഫീസുകൾ തുടങ്ങി പല സ്ഥാപനങ്ങൾ ക്ലോറിനേഷൻ ചെയ്യാൻ ഈ ടീം രംഗത്തുണ്ടായിരുന്നു.

കാട്ടാക്കടയിൽ ആദ്യ കൊവിഡ് മരണം നടന്ന പൂവച്ചലിൽ രാജുവിന്റെ അടക്കം പത്തോളം മൃതദേഹങ്ങൾ മറവു ചെയ്യാൻ ഇവർ മുൻകൈ എടുത്തു. കൊവിഡ് ബാധിച്ച് മരിച്ച കാഞ്ഞിരംകുളം സ്വദേശിയുടെ സംസ്കാരം നടത്തിയതും മനോജ്ഷാലോം, രാഹുൽ, ഹരീഷ്, രഞ്ജിത്ത് എന്നിവർ ചേർന്നാണ്. ഈയടുത്ത ദിവസം കാട്ടാക്കട പൊന്നറയിൽ നടന്ന കൊവിഡ് രോഗിയുടെ സംസ്ക്കാരത്തിനും പങ്കെടുത്ത് ശാന്തി കവാടത്തിൽ സംസ്ക്കരിച്ചത് മനോജ് ഷാലോം, കിളിക്കോട്ടുകോണം ബിജുഗോപി, പൊന്നറ ഉണ്ണിക്കണ്ണൻ തുടങ്ങിയവർ ചേർന്നാണ്.
ലോക്ഡൗണിൽ കുടുങ്ങിപ്പോയ കിടപ്പ്‌ രോഗികൾക്ക്‌ മരുന്നും ഭക്ഷണവും എത്തിക്കാനും സാമൂഹ്യ അടുക്കളയിലെ സഹായിയായി, കൊവിഡ്‌ രോഗിയുടെ വീടും പരിസരവും ശുചീകരിക്കാൻ,​ പൊതു ഇടങ്ങൾ ശുചീകരിക്കാൻ,​ കൊവിഡ്‌ രോഗിയുടെ മൃതദേഹം സംസ്ക്കരിക്കാൻ,​ സി.എഫ്.എൽ.ടി.സികളിൽ വോളന്റിയറായി, എവിടെയും ഇവരെക്കാണാം.