തിരുവനന്തപുരം: സി.പി.എം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ നിന്നുള്ള മന്ത്രിമാർ,എം.എൽ.എമാർ എന്നിവർക്ക് അനുമോദനം അർപ്പിക്കുന്നു. 21ന് വൈകിട്ട് 5ന് എൽ.ഡി.എഫ് സംസ്ഥാന കൺവീനർ എ.വിജയരാഘവൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ അദ്ധ്യക്ഷത വഹിക്കും. ജില്ല കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ അനുമോദന പരിപാടി തത്സമയം സംപ്രേഷണം ഉണ്ടായിരിക്കും.