1

പൂവാർ: കൊവിഡ് പോസിറ്റീവ് ആയവരെ ചികിത്സിക്കുന്നതിനായി കോട്ടുകാർ ഗ്രാമപഞ്ചായത്തിലെ പുളിങ്കുടി റോസ മിസ്റ്റിക്ക റെസിഡെൻഷ്യൽ ഹയർ സെക്കൻഡറഇ സ്കൂളിൽ സി.എഫ്.എൽ.ടി.സി പ്രവർത്തനം ആരംഭിച്ചു. സി.എഫ്.എൽ.ടി.സിയുടെ ഉദ്ഘാടനം അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൻമോഹൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെറോം ദാസ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കോട്ടുകാൽ വിനോദ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്,​ സെക്രട്ടറി അജു തുടങ്ങിയവർ സംസാരിച്ചു. ഒ.പി കൗണ്ടർ, ഐ.പി ഏരിയ,​ സ്റ്റോർ റൂം, ഫാർമസി തുടങ്ങിയ സൗകര്യങ്ങൾ സി.എഫ്.എൽ.ടി.സിയിൽ ഏർപ്പെടുത്തിയിട്ടുള്ളതായി നോഡൽ ഓഫീസർ ഡോ. ചിന്ത സുകുമാരൻ അറിയിച്ചു.