ard

ആര്യനാട്: ജില്ലാ പഞ്ചായത്ത് വാർഡുകളിലേക്ക് നൽകിയ പി.പി.ഇ കിറ്റ്, പൾസ് ഓക്സിമീറ്റർ വിതരണോദ്ഘാടനം ആര്യനാട് പഞ്ചായത്തിൽ എം.എൽ.എ ജി. സ്റ്റീഫൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. വിജു മോഹൻ അദ്ധ്യക്ഷത വഹിച്ചു.എം.എൽ.എ ബി.പി. അപ്പാരട്ടസ് പി.പി.ഇ കിറ്റും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ പൾസ് ഓക്സിമീറ്ററും വിതരണം ചെയ്തു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ, ജില്ലാ പഞ്ചായത്തംഗം ഐ. മിനി, ബ്ലോക്ക് പഞ്ചായത്തംഗം കെ. ഹരിസുധൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ തുടങ്ങിയവർ പങ്കെടുത്തു. ഹോമിയോ ഡോക്ടർ ജയ എം. ഡേവിഡ് ഹോമിയോ പ്രതിരോധ മരുന്ന് വിതരണവും ആയുർവേദ ഡോക്ടർ ചിത്ര ആയുർവേദ പ്രതിരോധ മരുന്ന് വിതരണവും നിർവഹിച്ചു.