തിരുവനന്തപുരം:നഗരസഭയുടെ കൊവിഡ് കൺട്രോൾ റൂം പ്രവർത്തനങ്ങൾക്ക് സഹായമായി മരുന്നുകളും പ്രതിരോധ സാമഗ്രികളും സംഭാവന നൽകാൻ വിവിധ സംഘടനകളും വ്യക്തികളും മുന്നോട്ടു വരുന്നത് നഗരസഭയ്ക്ക് കരുത്താകുന്നുവെന്ന് മേയർ ആര്യാരാജേന്ദ്രൻ.തൈക്കാട് മോഡൽ എൽ.പി സ്‌കൂളിലെ ജീവനക്കാർ 45,000രൂപയുടെ മരുന്നുകളും അവശ്യ സാധനങ്ങളും കൈമാറി. ഓൾ കേരള റിസർച്ച് സ്‌കോളേഴ്സ് അസോസിയേഷൻ കേരള സർവകലാശാല കാമ്പസ് യൂണിറ്റ്,സി.പി.എം ചെന്തിട്ട ലോക്കൽ കമ്മിറ്റി, മെഡിക്കൽ റെപ്രസെന്റേറ്റീവുമാരുടെ സംഘടനയായ കെ.എം.എസ്.ആർ.എ എന്നിവരും കൺട്രോൾ റൂമിന് സഹായമായി മരുന്നുകളും അവശ്യ സാധനങ്ങളും നൽകിയിരുന്നു.