obit-anisabai

മല്ലപ്പള്ളി: ബ്ലാക്ക് ഫംഗ്‌സ് രോഗം ബാധിച്ച് തിരുവനന്തപുരത്ത് മരിച്ച കുന്നന്താനം സ്വദേശിനിയുടെ സംസ്‌കാരം നടത്തി. കുന്നന്താനം മുക്കൂർ പുന്നമണ്ണിൽ പ്രദീപ് പി.ഗോപിയുടെ ഭാര്യയും കന്യാകുമാരി സി.എം.ഐ ക്രൈസ്റ്റ് സെൻട്രൽ സ്‌കൂൾ അദ്ധ്യാപികയുമായ അനീഷാഭായി (32) ബുധനാഴ്ചയാണ് മരിച്ചത്. ഇതേ സ്‌കൂളിലെ അക്കൗണ്ടന്റായ പ്രദീപിനൊപ്പം കന്യാകുമാരി അഞ്ചുഗ്രാമത്തിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഈ മാസം 7ന് കൊവിഡ് ബാധിച്ചു. രോഗം മാറിയശേഷം വീട്ടിൽ നിരീക്ഷണത്തിലായിരിക്കെ കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് 13ന് നാഗർകോവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദം കൂടിയതായും കണ്ണിൽ കഠിനമായ കൊഴുപ്പുള്ളതായും കിഡ്‌നിയിൽ ഉപ്പിന്റെ അളവ് കൂടുതലാണെന്നും കണ്ടെത്തി. വിദഗ്ദ്ധ പരിശോധനയിൽ കൊവിഡാനന്തരമുള്ള ബ്ലാക്ക് ഫംഗസ് (മ്യൂക്കോർ മൈക്കോസിസ്) ബാധിതയാണെന്ന് തിരിച്ചറിഞ്ഞു. കാഴ്ച മങ്ങിയ കണ്ണിന്റെ ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കുന്നന്താനം പുന്നത്താനത്ത് പി.ആർ തങ്കപ്പന്റെ മകളാണ്.