തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക്ഡൗണിന്റെ ഭാഗമായി ജില്ലാ അതിർത്തികളിൽ റൂറൽ എസ്.പി പി.കെ. മധു നേരിട്ട് പരിശോധനകൾ ഏകോപിപ്പിച്ചു. ഇന്നലെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് റൂറൽ മേഖലയിൽ 135 കേസുകൾ രജിസ്റ്റർ ചെയ്‌തു. 58 പേരെ അറസ്റ്റ് ചെയ്യുകയും 357 വാഹനങ്ങൾ പിടിച്ചെടുക്കുകയും 3266 പേർക്കെതിരെ പിഴ ചുമത്തുകയും ചെയ്‌തു. ക്വാറന്റൈൻ ലംഘിച്ചതിനെതിരെ 41 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് റൂറൽ എസ്.പി അറിയിച്ചു.