lock-down-pass

തിരുവനന്തപുരം: ലോക്ക്‌ഡൗൺ കാലത്തും നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടാതിരിക്കാൻ ഇവയുടെ ചുമതലയുള്ള എൻജിനിയർമാർ, സൂപ്പർവൈസർമാർ എന്നിവർക്ക് വീട്ടിൽ നിന്ന് ഓഫീസിലേക്കും നിർമ്മാണ സൈറ്റിലേക്കും തിരിച്ചും വരാൻ പാസ് അനുവദിക്കാൻ പൊലീസ് നിർദ്ദേശം. ഇവർ താമസിക്കുന്ന സ്ഥലത്തിന്റെ പരിധിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കാണ് ചുമതല.