തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ് ആശംസകൾ നേർന്നു.തിളക്കമാർന്ന വിജയമാണെന്നും കഴിഞ്ഞ തവണത്തെ പിഴവുകൾ ആവർത്തിക്കാതിരുന്നാൽ ഭരണം കൂടുതൽ ശോഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അക്രമ രാഷ്ട്രീയവും പിൻവാതിൽ നിയമനങ്ങളും ഉണ്ടാകാതെ നിയമ വാഴ്ച ഉറപ്പാക്കണമെന്നും ഇടുക്കി പാക്കേജ് ഉടൻ നടപ്പാക്കണമെന്നും ജോസഫ് ആശംസകളുടെ കൂട്ടത്തിൽ പറഞ്ഞു.