തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചത് 9 ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം. അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ടി.കെ. ജോസ്, ആശ തോമസ്, വി.വേണു, ജയതിലക്, പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, പി.ആർ.ഡി ഡയറക്ടർ ഹരികിഷോർ, ഡി.ജി.പിമാരായ ലോക്‌നാഥ് ബെഹ്റ, ഋഷിരാജ് സിംഗ്, എ. ഡി.ജി.പി വിജയ സാക്കറെ എന്നിവരാണ് ചടങ്ങിൽ പങ്കെടുത്തത്.