നെടുമങ്ങാട്: ബ്ളോക്ക് പഞ്ചായത്തിന് കീഴിലെ ആനാട്,പനവൂർ,അരുവിക്കര,വെമ്പായം,കരകുളം പഞ്ചായത്തുകളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഡോക്ടർമാർ,ആരോഗ്യ പ്രവർത്തകർ,വോളന്റിയർമാർ എന്നിവർക്കായി വിവിധ സുരക്ഷാ ഉപകരണം വിതരണം ചെയ്തു. 500 പൾസ് ഓക്സി മീറ്റർ, 600 ത്തിലേറെ മസ്കുകൾ, 100 പി.പി.ഇ കിറ്റുകൾ, 500 ബോട്ടിൽ സാനിറ്റൈസർ,ഫെയ്‌സ് ഷീൽഡുകൾ, ഗ്ലൗസുകൾ എന്നിവയാണ് വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 400 പൾസ് ഓക്സി മീറ്ററുകളും വിതരണം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളിയുടെ അദ്ധ്യക്ഷതയിൽ മന്ത്രി ജി.ആർ അനിൽ ഉദ്‌ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.സുനിത, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശൈലജ,കളത്തറ മധു,യു.ലേഖാറാണി,ബീനാ ജയൻ,ജില്ലാ പഞ്ചായത്തംഗം അഡ്വ.ശ്രീകാന്ത്,പി.വൈശാഖ്,ഹരിലാൽ,സി.മറിയക്കുട്ടി,സുരേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.