kit

തിരുവനന്തപുരം: നാട്ടിലുള്ള അന്യസംസ്ഥാന തൊഴിലാളികൾക്കായി സർക്കാർ നിർദ്ദേശ പ്രകാരം എല്ലാ ജില്ലകളിലുമായി 70,000 ഭക്ഷ്യകിറ്രുകൾ തൊഴിൽ വകുപ്പ് വിതരണം ചെയ്തു. ജില്ലാ ഭരണകൂടങ്ങളുടെയും തദ്ദേശ സ്വയംഭരണ വകുപ്പുകളുടെയും സഹകരണത്തോടെയാണ് കിറ്രുവിതരണം നടത്തിയത്. ഓരോ ജില്ലയിലും വേണ്ടിവരുന്ന കിറ്റുകളുടെ എണ്ണം റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണർമാർ റിപ്പോർട്ട് ചെയ്തിരുന്നു. പത്തനംതിട്ട, ആലപ്പുഴ,കൊല്ലം,തിരുവനന്തപുരം ജില്ലാ ലേബർ ഓഫീസുകൾ ഉൾപ്പെട്ട കൊല്ലം റീജിയണിൽ 14,721കിറ്റുകളും കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂർ, പാലക്കാട് ജില്ലകളുൾപ്പെടുന്ന എറണാകുളം മദ്ധ്യമേഖലാ റീജിയണിൽ 31,330 കിറ്റുകളും കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട്,മലപ്പുറം ജില്ലകൾ ഉൾപ്പെട്ട ഉത്തരമേഖലാ റീജിയണിൽ 25,423 കിറ്റുകളും വിതരണം ചെയ്തു.

ലൈ​സ​ൻ​സ് ​പു​തു​ക്ക​ൽ​ ​നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​കെ​ട്ടി​ട​ങ്ങ​ളി​ൽ​ ​വാ​ട​ക​യ്ക്ക് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​വ്യാ​പാ​ര​ ​വ്യ​വ​സാ​യ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​ലൈ​സ​ൻ​സ് ​ഫീ​ ​പി​ഴ​യി​ല്ലാ​തെ​ ​പു​തു​ക്കാ​നു​ള്ള​ ​തീ​യ​തി​ ​ആ​ഗ​സ്റ്റ് 31​ ​വ​രെ​ ​നീ​ട്ടി.