പാറശാല: ആഹാരത്തിനും മരുന്നിനും ബുദ്ധിമുട്ട് അനുഭവിക്കുന്ന കൊവിഡ് പോസിറ്റീവായവരെ സഹായിക്കുന്നതിനായി കൊവിഡ് ഹെൽപ്പ് ഡെസ്കുമായി കോൺഗ്രസ് നേതാവ്. അഭിഭാഷകനും കെ.പി.സി.സി സെക്രട്ടറിയുമായ അഡ്വ. സി.ആർ പ്രാണകുമാറാണ് പ്ലാമൂട്ടുക്കട ഞാറക്കലയിലെ വീട്ടിൽ കൊവിഡ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചത്. അനിയന്ത്രിതമായ കൊവിഡ് വ്യാപനത്തിനിടെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ നേരിട്ടറിഞ്ഞാണ് പ്രാണകുമാർ ഹെൽപ്പ് ഡെസ്ക് ആരംഭിക്കാൻ തീരുമാനിച്ചത്.ഹെൽപ്പ് ഡെസ്ക് മുഖേന നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങളിലൂടെ നിരവധി പേർക്ക് സഹായമെത്തിക്കാൻ കഴിഞ്ഞു. ആവശ്യക്കാർക്ക് മരുന്നും ആഹാരവും എത്തിക്കുന്നതിന് പുറമെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സാസൗകര്യവും, മാനസിക ബുദ്ധിമുട്ടുള്ളവർക്ക് കൗൺസലിംഗിനായുള്ള ഏർപ്പാടുകളും ഹെൽപ്പ് ഡെസ്‌കിലൂടെ തുടർന്നുവരികയാണ്. സഹായങ്ങൾക്കായി വിളിക്കേണ്ട ഹെൽപ്പ് ഡെസ്‌ക് നമ്പർ: 9447201090, 8129266342.