തിരുവനന്തപുരം: കേരളത്തിലെ മന്ത്രിസഭാ രൂപീകരണത്തിൽ കേന്ദ്രനേതൃത്വം ഇടപെടാറില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സംസ്ഥാനത്ത് ആരൊക്കെ മന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് സംസ്ഥാന ഘടകമാണ്. കെ.കെ ശൈലജയുടെ കാര്യത്തിൽ തീരുമാനമെടുത്തത് സംസ്ഥാന കമ്മിറ്റിയാണെന്നും പുതുമുഖങ്ങളെ ഉൾപ്പെടുത്തേണ്ടത് അനിവാര്യതയാണെന്നും യെച്ചൂരി പറഞ്ഞു.