തിരുവനന്തപുരം: ലോക്ക്ഡൗണിൽ പാൽ വിതരണത്തിലുണ്ടായ കുറവ് കാരണം ക്ഷീരകർഷകർക്കുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ 'മിൽക്ക് ചലഞ്ചു"മായി മിൽമ. ഉപഭോക്താക്കൾ പ്രതിദിനം അരലിറ്റർ പാൽ അധികം വാങ്ങിയാൽ ക്ഷീരകർഷകർക്ക് കൈത്താങ്ങാകുമെന്നാണ് മിൽമ അധികൃതർ പറയുന്നത്.
ലോക്ക്ഡൗൺ കാരണം സംസ്ഥാനത്തുത്പാദിപ്പിക്കുന്ന പാലിന്റെ 60 ശതമാനം മാത്രമാണ് വിൽക്കുന്നത്. തുടർന്നാണ് 'മിൽക്ക് ചലഞ്ച്" പ്രഖ്യാപിച്ചത്.
വില്പനയിൽ സാരമായ കുറവ്
3500ലധികം ക്ഷീര സഹകരണ സംഘങ്ങളിലുള്ള എട്ടു ലക്ഷം ക്ഷീരകർഷകരിൽ നിന്ന് മൂന്ന് മേഖല യൂണിയനുകളിലൂടെ മിൽമ പ്രതിദിനം 16 ലക്ഷത്തിലധികം ലിറ്റർ പാൽ സംഭരിക്കുന്നുണ്ട്. എന്നാൽ ലോക്ക് ഡൗണിൽ വില്പന കുറഞ്ഞതോടെ നാല് ലക്ഷത്തിലധികം ലിറ്റർ പാൽ മിച്ചമായി.