തിരുവനന്തപുരം:തുടർഭരണം നേടി അധികാരത്തിലെത്തിയ പിണറായി സർക്കാരിനെ അനുമോദിക്കുന്നതായി സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ് ധർമ്മരാജ് റസാലം അറിയിച്ചു.മഹാമാരിക്കാലത്ത് വേർതിരിവില്ലാതെ എല്ലാവരെയും കരുതിയ സർ‌ക്കാരിനോടുള്ള വിശ്വാസമാണ് ജനവിധിയിൽ കണ്ടത്.തുടർന്നും പ്രഖ്യാപിത മൂല്യങ്ങളിൽ ഉറച്ച് മുന്നോട്ടുപോകാൻ കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.