vattakandi-mohan

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം വട്ടക്കണ്ടി മോഹനൻ (50) നിര്യാതനായി.

നെഞ്ച് വേദന അനുഭവപ്പെട്ട മോഹനൻ മരുന്ന് വാങ്ങാൻ ഉള്ള്യേരി ടൗണിൽ എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചു.

മാധവൻ നായർ - ലക്ഷ്മി അമ്മ ദമ്പതികളുടെ മകനാണ് അവിവാഹിതനായ മോഹനൻ. സഹോദരി: ബിന്ദു.