turtle

പാചകം ചെയ്യാനും മറ്റുള്ളവർ പാകം ചെയ്യുന്നത് കാണാനും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. സോഷ്യൽ മീഡിയയിലൂടെ ദിനംപ്രതി നിരവധി പാചക പരീക്ഷണങ്ങളാണ് വീഡിയോ രൂപത്തിൽ നമ്മുടെ മുന്നിലൂടെ മിന്നിമായുന്നത്. എന്നാൽ, ചിലത് നമ്മളെ ശരിക്കും ഞെട്ടിക്കും. അത്തരത്തിലൊന്നാണ് ഈ ചോക്ലേറ്റ് കടലാമ.

അമോറി ഗ്വിചോൻ എന്ന പേസ്ട്രി ഷെഫാണ് ഈ ചോക്ലേറ്റ് കടലാമയ്ക്ക് പിന്നിലുള്ളത്. അമോറി തന്റെ ചോക്ലേറ്റ് കടലാമയുടെ നിർമ്മാണഘട്ടങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് സംഭവം ഹിറ്റായത്. നിമിഷനേരം കൊണ്ടാണ് ചോക്ലേറ്റ് കടലാമയുടെ വീഡിയോ വൈറലായി മാറിയത്. വളരെ കൃത്യതയോടെ ചോക്ലേറ്റിൽ തയ്യാറാക്കിയ കടലാമയുടെ രൂപം എല്ലാവരെയും അത്ഭുതപ്പെടുത്തി.

കടലാമയുടെ മുകളിൽ അതിന്റെ കുഞ്ഞിനേയും അമോറി തയാറാക്കിയിരിക്കുന്നത് കാണാം. ഇതാദ്യമായല്ല അമോറി ചോക്ലേറ്റ് കൊണ്ട് ജീവൻത്തുടിക്കുന്ന രൂപങ്ങളുണ്ടാക്കുന്നത്. മുമ്പ് ഇതേ മാതൃകയിൽ ബൈക്കും റാന്തലും ക്രിസ്മസ് ട്രീയും ആനയുമൊക്കെ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. 28 കിലോ ചോക്ലേറ്റ് കൊണ്ട് 4 ദിവസമെടുത്താണ് അമോറി ഈ ചോക്ലേറ്റ് കടലാമയെ നിർമ്മിച്ചത്.