തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി രാജീവ്‌ഗാന്ധിയുടെ 30-ാം രക്തസാക്ഷിത്വദിനം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി കോൺഗ്രസ് കമ്മിറ്റികൾ ആചരിച്ചു.പ്രവർത്തകർക്ക് കൊവിഡ് സുരക്ഷാ ഉപകരണം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ വിതരണം ചെയ്‌തു.ഡി.സി.സി ഓഫീസിൽ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിൽ നെയ്യാറ്റിൻകര സനലിന്റെ നേതൃത്വത്തിൽ പുഷ്‌പാർച്ചന നടത്തി.പാളയം ഉദയകുമാർ, ആർ.ഹരികുമാർ,വി.ആർ.പ്രതാപൻ തുടങ്ങിയവർ പങ്കെടുത്തു.പാറശാല,ചെങ്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യകിറ്റും ഔഷധങ്ങളും വിതരണം ചെയ്‌തു.
നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഭക്ഷ്യകിറ്റുകളുടെ വിതരണം നെയ്യാറ്റിൻകര സനൽ,കരകുളം കൃഷ്‌ണപിള്ള എന്നിവർ ചേർന്ന് നിർവഹിച്ചു.പി.എസ്.പ്രശാന്ത്,അഡ്വ.അരുൺകുമാർ എന്നിവർ പങ്കെടുത്തു.മണ്‌ഡലം കോൺഗ്രസ് കമ്മിറ്റികളുടെയും ബൂത്ത് കമ്മിറ്റികളുടെയും നേതൃത്വത്തിൽ കൊവിഡ് രോഗികളുടെ കുടുംബങ്ങളിൽ ഭക്ഷ്യവസ്‌തുക്കളും മരുന്നുകളും, ആരോഗ്യപ്രവർത്തകർക്ക് മാസ്‌കും ഷീൽഡും ഹാന്റ് സാനിറ്റൈസറും വിതരണം ചെയ്തു.