തിരുവനന്തപുരം:കൊവിഡ് കാലത്തും ഡ്യൂട്ടി ചെയ്യുന്ന തിരുവനന്തപുരം സിറ്റി ട്രാഫിക് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി മാതൃക സൃഷ്ടിച്ച് സർവോദയ സ്‌കൂൾസും ഫെഡറൽ ബാങ്ക് കഴക്കൂട്ടം ശാഖയും.സർവോദയ സ്‌കൂൾസിന് വേണ്ടി ബർസർ ലോക്കൽ മാനേജരും ഫെഡറൽ ബാങ്കിന് വേണ്ടി ഡി.വി.പി റീജിയണൽ ഹെഡ് നിഷ കെ. ദാസ്,കഴക്കൂട്ടം ബ്രാഞ്ച് മാനേജർ നിഷ വി.എസ് എന്നിവരും ചേർന്ന് കുടിവെള്ളം പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.എസ് ബൈജുവിന് കൈമാറി.അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കിരൺ എസ്. ദേവ് പങ്കെടുത്തു.