തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വകുപ്പുകൾ വിഭജിച്ച് ചീഫ്സെക്രട്ടറി വിജ്ഞാപനമിറക്കി. കഴിഞ്ഞ തവണ കെ.ടി. ജലീൽ കൈകാര്യം ചെയ്തിരുന്ന പ്രവാസികാര്യവും ന്യൂനപക്ഷക്ഷേമവും മുഖ്യമന്ത്രി ഏറ്റെടുത്തു. ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജ കൈകാര്യം ചെയ്ത സാമൂഹ്യനീതി വകുപ്പ് ഉന്നത വിദ്യാഭ്യാസമന്ത്രി പ്രൊഫ.ആർ. ബിന്ദുവിന് കൈമാറി.
മുഖ്യമന്ത്രി പിണറായി വിജയൻ
- പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ആസൂത്രണ-സാമ്പത്തികകാര്യം, അഖിലേന്ത്യാ സർവീസ്, ശാസ്ത്ര,സാങ്കേതിക-പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ശാസ്ത്ര സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥ- ഭരണപരിഷ്കാരം, ഐ.ടി., മെട്രോ റെയിൽ, വിമാനത്താവളം, ഫയർഫോഴ്സ്, ജയിൽ, സൈനികക്ഷേമം, അന്തർസംസ്ഥാന നദീജലം, കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ, ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ, ന്യൂനപക്ഷക്ഷേമം, പ്രവാസികാര്യം (നോർക്ക), തിരഞ്ഞെടുപ്പ്, വിവര-പൊതുസമ്പർക്കം, അഡ്മിനിസ്ട്രേഷൻ ഒഫ് സിവിൽ ആൻഡ് ക്രിമിനൽ ജസ്റ്റിസ്, പ്രിന്റിംഗും സ്റ്റേഷനറിയും, സുപ്രധാന നയപരിപാടികൾ, മറ്റ് മന്ത്രിമാർക്കില്ലാത്ത വകുപ്പുകൾ.
കെ. രാജൻ
ലാൻഡ് റവന്യു, സർവേയും ഭൂരേഖകളും, ഭൂപരിഷ്കരണം, ഭവനനിർമ്മാണം.
റോഷി അഗസ്റ്റിൻ
ജലസേചനം, കമാൻഡ് ഏരിയ ഡവലപ്മെന്റ് അതോറിറ്റി, ഭൂഗർഭജല വകുപ്പ്, ജലവിതരണവും ശുചീകരണവും.
കെ. കൃഷ്ണൻകുട്ടി
വൈദ്യുതി, അനെർട്ട്.
എ.കെ. ശശീന്ദ്രൻ
വനം, വന്യജീവി സംരക്ഷണം.
അഹമ്മദ് ദേവർകോവിൽ
തുറമുഖം, മ്യൂസിയം, ആർക്കിയോളജി, ആർക്കൈവ്സ്
അഡ്വ. ആന്റണി രാജു
റോഡ് ഗതാഗതം, മോട്ടോർ വാഹനം, ജലഗതാഗതം.
വി. അബ്ദുറഹ്‌മാൻ
സ്പോർട്സ്, വഖഫും ഹജ്ജും, പോസ്റ്റൽ ആൻഡ് ടെലിഗ്രാഫ്, റെയിൽവേ.
അഡ്വ. ജി.ആർ. അനിൽ
ഭക്ഷ്യം,സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി.
കെ.എൻ. ബാലഗോപാൽ
ധനകാര്യം, നാഷണൽ സേവിംഗ്സ്, സ്റ്റോർ പർച്ചേസ്, വാണിജ്യനികുതിയും കാർഷികാദായ നികുതിയും, ട്രഷറി, ലോട്ടറി, സ്റ്റേറ്റ് ഓഡിറ്റ്, കെ.എസ്.എഫ്.ഇ, സ്റ്റേറ്റ് ഇൻഷ്വറൻസ്, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ, സ്റ്റാമ്പുകളും സ്റ്റാമ്പ് നികുതികളും.
പ്രൊഫ.ആർ. ബിന്ദു
കൊളീജിയറ്റ് വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാല (കൃഷി, വെറ്ററിനറി, ഫിഷറീസ്, മെഡിക്കൽ, ഡിജിറ്റൽ സർവകലാശാലകൾ ഒഴിച്ചുള്ളവ), എൻട്രൻസ് പരീക്ഷകൾ, നാഷണൽ കേഡറ്റ് കോർപ്സ്, അഡിഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്), സാമൂഹ്യനീതി.
ജെ. ചിഞ്ചുറാണി
മൃഗസംരക്ഷണം, ക്ഷീരവികസനവും പാൽ സഹ.സംഘങ്ങളും, മൃഗശാലകൾ, വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല.
എം.വി. ഗോവിന്ദൻ മാസ്റ്റർ
തദ്ദേശസ്വയംഭരണ സ്ഥാപനം- പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ഗ്രാമവികസനം, നഗരാസൂത്രണം, റിജിയണൽ ഡവലപ്മെന്റ് അതോറിറ്റികൾ, കില, എക്സൈസ്.
അഡ്വ. പി.എ. മുഹമ്മദ് റിയാസ്
പൊതുമരാമത്ത് വകുപ്പ്, ടൂറിസം.
പി. പ്രസാദ്
കൃഷി, സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ, കേരള കാർഷിക സർവകലാശാല, വെയർഹൗസിംഗ് കോർപ്പറേഷൻ.
കെ. രാധാകൃഷ്ണൻ
പട്ടികജാതി-പട്ടികവർഗ്ഗ- പിന്നാക്ക വിഭാഗക്ഷേമം, ദേവസ്വം, പാർലമെന്ററികാര്യം.
പി. രാജീവ്
നിയമം, വ്യവസായം (വ്യവസായ സഹ.സംഘങ്ങളും), വാണിജ്യം, മൈനിംഗ് ആൻഡ് ജിയോളജി, കൈത്തറിയും ടെക്സ്റ്റയിൽസും, ഖാദി-ഗ്രാമ വ്യവസായങ്ങൾ, കയർ, കശുവണ്ടി വ്യവസായം, പ്ലാന്റേഷൻ ഡയറക്ടറേറ്റ്.
സജി ചെറിയാൻ
ഫിഷറീസ്, ഹാർബർ എൻജിനിയറിംഗ്, ഫിഷറീസ് സർവകലാശാല, സാംസ്കാരികം, സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ, സംസ്ഥാന ചലച്ചിത്ര അക്കാഡമി, സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്, യുവജനകാര്യം.
വി. ശിവൻകുട്ടി
പൊതുവിദ്യാഭ്യാസം, സാക്ഷരതാ പ്രസ്ഥാനം, തൊഴിൽ, എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിംഗ്, സ്കിൽസ്, റിഹാബിലിറ്റേഷൻ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്, ഇൻഷ്വറൻസ് മെഡിക്കൽ സർവീസ്, വ്യവസായ ട്രിബ്യൂണൽ, ലേബർ കോടതി.
വി.എൻ. വാസവൻ
സഹകരണം, രജിസ്ട്രേഷൻ.
വീണ ജോർജ്
ആരോഗ്യം, കുടുംബക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സർവകലാശാല, ഇൻഡിജിനസ് മെഡിസിൻ, ആയുഷ്, ഡ്രഗ്സ് കൺട്രോൾ, വനിതാ- ശിശുക്ഷേമം.