തിരുവനന്തപുരം:കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള സ്‌റ്റേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) വാർഡുതല ജാഗ്രതാ സമിതികൾക്ക് നൽകുന്ന പൾസ് ഓക്സിമീറ്ററുകളുടെ സംസ്ഥാനതല വിതരണം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.ഒരു കോടി രൂപ ചെലവിട്ടാണ് പൾസ് ഓക്സിമീറ്ററുകൾ വാങ്ങി നൽകുന്നത്. മന്ത്രി എന്ന നിലയിൽ ശിവൻകുട്ടിയുടെ ആദ്യ പൊതുപരിപാടികളിലൊന്നായിരുന്നു ഇത്.തൈക്കാട് കെ.എസ്.ടി.എ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് പി.വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് എ.നജീബ്,എക്സിക്യുട്ടീവ് അംഗം പി.വി. രാജേഷ്,സംസ്ഥാന കമ്മിറ്റി അംഗം സുജുമേരി,ജില്ലാ പ്രസിഡന്റ് സിനോവ് സത്യൻ,സെക്രട്ടറി സി.അജയകുമാർ എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി എൻ.ടി ശിവരാജൻ സ്വാഗതം പറഞ്ഞു.പൊതുവിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ ശേഷം കെ.എസ്.ടി.എ ആസ്ഥാനത്തെത്തിയ മന്ത്രി വി.ശിവൻകുട്ടിയെ ഭാരവാഹികൾ ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്.