തിരുവനന്തപുരം: മിൽമ മിൽക്ക് ചലഞ്ചിന്റെ ഭാഗമായി തുടർച്ചയായി മൂന്ന് കവർ പാൽ വാങ്ങുന്ന ഉപഭോക്താക്കൾക്ക് മിൽമ ഒരു കവർ (200 മില്ലി ലിറ്റർ) പാൽ സൗജന്യമായി നൽകും.തിരുവനന്തപുരം ഡയറി നേരിട്ട് നടത്തുന്ന അമ്പലത്തറ,പട്ടം,കവടിയാർ,പൂജപ്പുര,തെക്കേകോട്ട എന്നീ മിൽമ സ്റ്റാളുകൾ വഴി 22ന് പാൽ വാങ്ങുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ കേരളത്തിലെ ക്ഷീര കർഷകരെ സഹായിക്കുന്നതിനു വേണ്ടിയാണ് ഈ ഉദ്യമമെന്ന് മിൽമ തിരുവനന്തപുരം ഡയറി സീനിയർ മാനേജർ അറിയിച്ചു.