കല്ലമ്പലം:കരാവരം പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഭരണസമിതി പരാജയപ്പെട്ടുവെന്നാരോപിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ തോട്ടയ്ക്കാട് കൊവിഡ് വാർ റൂം തുറന്നു.ഒ.എസ് അംബിക എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് വിവിധ വാർഡുകളിലേക്ക് വേണ്ട പൾസ് ഓക്സീമീറ്ററുകളുടെയും പൊതിച്ചോർ വിതരണത്തിന്റെയും ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു.സി.പി.എം ഏരിയാകമ്മറ്റിയംഗം എസ്.മധുസൂദനകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ലോക്കൽ സെക്രട്ടറി എസ്.എം. റഫീക്ക്, ദുരന്ത നിവാരണ സേനാ ക്യാപ്ടൻ അഭിലാഷ് ഭാസ്കർ തുടങ്ങിയവർ സംസാരിച്ചു.ഫോൺ :7012 510077, 9446509169, 7356649909, 9745514565.