marinja-mini-lorry

കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലത്തിന് സമീപം രാജകുമാരി സൂപ്പർ മാർക്കറ്റിന് മുന്നിലായി മത്സ്യം കയറ്റി പോകുകയായിരുന്ന വാഹനം മറിഞ്ഞു. ഡ്രൈവറടക്കം മൂന്നുപേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കരുനാഗപ്പള്ളി പുതിയകാവ് പുത്തൻതെരുവ് പുള്ളിയിൽ വടക്കേക്കര വീട്ടിൽ ഷംനാദ് (38), ബന്ധുവായ ഷഹനാസ് (38), അയൽവാസി നൗഷാദ് (45) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്‌ക്ക് 2.20ഓടെയായിരുന്നു അപകടം.

കന്യാകുമാരിയിലെ മുട്ടത്ത് നിന്നും കരുനാഗപ്പള്ളിക്ക് പോകുകയായിരുന്ന മിനി ഫ്രീസർ ലോറിയാണ് മറിഞ്ഞത്. സൂപ്പർ മാർക്കറ്റിന് മുന്നിൽ നിന്ന് ഒരു വാഹനം പിറകോട്ടെടുക്കുകയും തൊട്ടുമുന്നിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും ചെയ്‌തപ്പോൾ മിനിലോറി വെട്ടിത്തിരിക്കുന്നതിനിടെ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.