vakkom-markkattu

വക്കം: വക്കത്ത് ട്രിപ്പിൾ ലോക് ഡൗൺ ലംഗിക്കുന്നവർക്കെതിരെ നടപടിയുമായി അധികൃതർ രംഗത്ത്. വക്കം മാർക്കറ്റിൽ പൊലീസ്, ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വിഭാഗം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ പരിശോധന നടത്തി. തിരക്ക് ഉണ്ടാക്കുന്ന കടകൾക്ക് പൊലീസ് താക്കീതും പിഴയും നൽകി. റേഷൻ കടകളിലെ തിരക്ക് വ്യാപകമെന്ന പരാതിയുടെ അടിസ്ഥാനത്തിൽ താലൂക്ക് സപ്ളെ ഓഫീസറുടെ നേതൃത്വത്തിലും പരിശോധന നടത്തി. വരും ദിവസങ്ങളിലും ആൾക്കൂട്ടം തുടർന്നാൽ സ്ഥാപനങ്ങൾ അടച്ച് പൂട്ടുന്നതുൾപ്പെടെയുളള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കടയ്ക്കാവൂർ പൊലീസിനു പുറമേ വക്കം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ബിഷ്ണു, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയുള്ള എ.ഇ. മുംതാസ്, എച്ച്.ഐ സജീവ് തുടങ്ങിയവർ പങ്കെടുത്തു.