വർക്കല: വർക്കലയിൽ അജ്ഞാത സ്ത്രീയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ വർക്കല പുത്തൻചന്ത മേൽപ്പാലത്തിന് സമീപത്തെ റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. റോസ് നിറത്തിൽ പൂക്കളുള്ള സാരിയും കറുത്ത ബ്ലൗസുമാണ് വേഷം. ഏകദേശം 50 വയസ് തോന്നിക്കും. വർക്കല പൊലീസ് പ്രാഥമിക നടപടികൾ പൂർത്തിയാക്കി. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിൽ.